water
water

കുറ്റ്യാടി: കേരള വാട്ടർ അതോറിറ്റിയും, കുന്നുമ്മൽ ഗ്രാമപഞ്ചായത്തും, സ്റ്റാർ കോഴിക്കോടും, ജൽജീവൻ മിഷനിലൂടെ കുന്നുമ്മൽ പഞ്ചായത്തിൽ നടപ്പിലാക്കിയ സമ്പൂർണ കുടിവെള്ളപദ്ധതിയുടെ ഉദ്ഘാടനം 11 ന് വെള്ളിയാഴ്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടത്തും. കുറ്റ്യാടി മണ്ഡലം എം.എൽ.എ കെ.പി. കുഞ്ഞമ്മദ്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും. കോഴിക്കോട് ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയാവും. കൂടാതെ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്റ്റാർസ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. ഉദ്ഘാടനത്തിന് ശേഷം കുടുംബശ്രീ അംഗങ്ങളുടെ സംഗീതശിൽപ്പവും, കോഴിക്കോട് മനോരഞ്ജൻ ആർട്സ് അവതരിപ്പിക്കുന്ന നാടൻപാട്ടും, മറ്റ് കലാപരിപാടികളുമുണ്ടാവും.