kalary
kalary

നാദാപുരം: കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ തനത് ശൈലിയിൽ കൂടുതൽ ജനകീയമാക്കുക എന്ന ഉദ്ദേശത്തോടു കൂടി കടത്തനാടൻ കളരി ഫെഡറേഷൻ രൂപീകരിച്ചു. രൂപീകരണ കൺവെൻഷൻ കളരി ആചാര്യവളപ്പിൽ കരുണൻ ഗുരുക്കൾ ഉദ്ഘാടനംചെയ്തു. കടത്തനാട് മുകുന്ദൻ ഗുരുക്കൾ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.വി.രാജൻ, സുരേഷ് കോളി എന്നിവർ പ്രസംഗിച്ചു. കെ.ജി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കടത്തനാട് മുകുന്ദൻ ഗുരുക്കൾ (പ്രസിഡന്റ്), എൻ.കെ. അശോകൻ (വൈസ് പ്രസിഡന്റ്), കെ.ജി.രാധാകൃഷ്ണൻ (സെക്രട്ടറി), എ.സുരേഷ് ബാബു (ജോ. സെക്രട്ടറി),
സുരേഷ് കോളി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.