rrrrrrrrrrrrrr
സർക്കാറിന്റെ മദ്യമയക്കുമരുന്ന് ലഹരി വിരുദ്ധ പ്രചാരണ യജ്ഞത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം നോർത്ത് റസിഡൻസ് അസോസിയേഷൻ നടക്കാവ് പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ എസ്. ഐ. ജയരാജ് സംസാരിക്കുന്നു

കോഴിക്കോട്: സർക്കാരിന്റെ മദ്യമയക്കുമരുന്ന് ലഹരി വിരുദ്ധപ്രചാരണ യജ്ഞത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം നോർത്ത് റസിഡൻസ് അസോസിയേഷൻ നടക്കാവ് പൊലീസ് സ്റ്റേഷനുമായി സഹകരിച്ച് റസിഡൻസ് അംഗങ്ങളുടെ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. നടക്കാവ് പൊലീസ് സ്റ്റേഷൻ എ.എസ്.ഐ കെ.ധനേഷ്‌കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

എസ്.ഐ ഇ.ജയരാജ് വിവിധ ലഹരി ഉത്പ്പന്നങ്ങളെക്കുറിച്ചും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന വിപത്തുകൾ എന്തെല്ലാമാണെന്നും തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തി വിശദീകരിച്ചു. അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.പി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ടി. മോഹൻദാസ്, കെ. സച്ചിദാനന്ദൻ എന്നിവർ പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി കെ.പി.ഹരീഷ് സ്വാഗതവും ജോ. സെക്രട്ടറി പി.മനോജ്കുമാർ നന്ദിയും പറഞ്ഞു.