 
കോഴിക്കോട് : ക്ഷാമബത്ത നൽകാത്തതിലും ആനുകൂല്യങ്ങൾ പുന:സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ മാത്തോട്ടം വനശ്രീയിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് വി.പി. ജംഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മധു രാമനാട്ടുകര, എം.വി.ബഷീർ, കെ.വി.ബാലകൃഷ്ണൻ, കെ.പി.സുജിത, കെ.പി.മുഹമ്മദ് ഷാഫി ,പി.നിസാർ, എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ പ്രകടനത്തിന് മനോജ് പുളിക്കൽ, റെജി രവീന്ദ്രൻ, ഗണേശ് കൃഷ്ണൻ മൂസത് ,എ.ജോതിഷ് കുമാർ, കെ.കെ.അശോകൻ, വി.ശ്രീജയൻ ,വി .ആർ.സാജൻ എന്നിവർ നേതൃത്വം നൽകി.