വടകര: കടത്തനാട്ടിലെ തെയ്യ പ്രേമികളുടെ കൂട്ടായ്മയായ കൊടിയേറ്റം പ്രസിദ്ധീകരിച്ച 'പട്ടോല' യുടെ പ്രകാശനം ഡോ.കെ.എം.ഭരതൻ, ഡോ. ചെറുവാച്ചേരി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിർവഹിച്ചു. തെയ്യം കോലധാരികളായ സുകേഷ് അയനിക്കാട്, ബിജു ആണ്ടവൻ, നിധീഷ് പെരുവണ്ണാൻ, അനീഷ് മുയിപ്പോത്ത് എന്നിവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി . മുത്തു തട്ടാറത്ത് അദ്ധ്യക്ഷത വഹിച്ചു. അർജുൻ പി.എൻ സ്വാഗതവും പി.കെ.അർജുൻ നന്ദിയും പറഞ്ഞു.