വടകര: അഴിയൂരിലെ മുതിർന്ന സി.പി.ഐ നേതാവ് കരുവയൽ റോഡിൽ കോവുക്കൽ ശേഖരന് നാടിന്റെ അന്ത്യാഞ്ജലി. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു. അഴിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, കെ.പ്രദീപ് കുമാർ, എൻ.എം. ബിജു, പി.ശ്രീധരൻ, പ്രദീപ് ചോമ്പാല, വി.പി.ജയൻ, കെ.എ.സരേന്ദ്രൻ തുടങ്ങിയവർ വീട്ടിലെത്തി അനിശോചനം രേഖപ്പെടുത്തി. സർവകക്ഷി അനുശോചന യോഗത്തിൽ തോട്ടത്തിൽ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി.കെ.നാണു, ആർ.സത്യൻ, പി.ശ്രീധരൻ, പി.എം.അശോകൻ, എ.ടി.ശ്രീധരൻ, സി.എച്ച്.അബൂബക്കർ, മുബാസ് കല്ലേരി, ഫിറോസ് കാളാണ്ടി, കെ.ദാമോദരൻ, പി.സരേഷ് ബാബു, കെ.വി.രാജൻ എന്നിവർ പ്രസംഗിച്ചു.