lo
ഓൾ കേരള ലോട്ടറി ഏജന്റ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ ജില്ലാ പ്രസിഡന്റ് എം.സി തോമസ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഓൾ കേരള ലോട്ടറി ഏജൻസ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) കൊയിലാണ്ടി നിയോജക മണ്ഡലം കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡന്റ് എംസി തോമസ് ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡന്റ് അശോകൻ പി.പി അദ്ധ്യക്ഷൻ വഹിച്ചു, ടി.കെ.നാരായണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ.കെ, ശിവാനന്ദൻ കെ.വി, ഉണ്ണികൃഷ്ണൻ കൊയിലാണ്ടി, ജോൺസൺ തുടങ്ങിയവർ പ്രസംഗിച്ചു. ഓൺലൈൻ എഴുത്തു ചൂതാട്ട ലോട്ടറി നിരോധിക്കണമെന്നും ലോട്ടറി ടിക്കറ്റിന്റെ വിശ്വാസ്യത നിലനിർത്താൻ മൂന്ന് മേഖലകളായി തിരിച്ച് നറുക്കെടുപ്പ് നടത്തണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.