 
നാദാപുരം: നാദാപുരത്ത് ജലനിധിയുടെ സഹകരണത്തോടെ വീടുകളിലെ ജലസ്രോതസുകളുടെ പരിശോധന തുടങ്ങി. 22 വാർഡുകളിലായി 10800 വീടുകളിലെ കിണർ വെള്ളമാണ് പരിശോധിക്കുന്നത്. റിസൾട്ട് മൊബൈൽ ആപ്പിൽ രേഖപ്പെടുത്തി കോപ്പി വീട്ടുകാർക്ക് നൽകും. വെള്ളത്തിലെ കോളിഫാം ബാക്ടീരിയയുടെ സാന്നിദ്ധ്യം, പി എച്ച് , ക്ഷാര ഗുണം ,കാഠിന്യം ,ക്ലോറൈഡ് ,നൈട്രേറ്റ് ,ഫ്‌ളോറൈസഡ് ,ഇരുമ്പ് ,അവശിഷ്ട ക്ലോറിൻ ,അമോണിയ, കലക്കം ,ജൈവാണു പരിശോധന എന്നിവയാണ് പരിശോധിക്കുക. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ഒമ്പതാം വാർഡിലെ ചേലക്കാട് ചാമക്കാലിൽ മുക്ക് പൊതു കിണറിലെ വെള്ളം പരിശോധന നടത്തി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.സി.സുബൈർ ,പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുൽ ഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു. ജല മിത്രങ്ങളായ സി.സബീന, സി .ജസ്ന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി. വാർഡ് വികസന സമിതി അംഗങ്ങളായ കെ.സി.വാസു ,കെ.വി.അബ്ദുല്ല , നന്തോത്ത് മുഹമ്മദ് ,അഷറഫ് തെക്കയിൽ, വി.കെ. മുജീബു റഹ്മാൻ എന്നിവർ പങ്കെടുത്തു.