പേരാമ്പ്ര: വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ കേരള അഗ്നിരക്ഷാ വകുപ്പ് സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി പേരാമ്പ്ര ഫയർ സ്റ്റേഷനിൽ
റോഡ് സുരക്ഷാ ജാഗ്രതാ സമിതി രൂപീകരിച്ചു. മോട്ടോർ വാഹന വകുപ്പ്, ആരോഗ്യ വകുപ്പ്, പൊലീസ് എന്നീ വിഭാഗങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി. പേരാമ്പ്ര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഹബീബുള്ള ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ പി. വിനോദൻ സ്വാഗതവും സിവിൽ ഡിഫൻസ് വാർഡൻ ടി.സി.സൗദ നന്ദിയും പറഞ്ഞു.
ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമൻ , കെ.പി.അസീസ്, സോമൻ നായർ കരുവാരകണ്ടി, പ്രദീപൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സോമൻ കരുവാരക്കണ്ടി (ചെയർമാൻ), കെ.പി.അസീസ് (കൺവീനർ), മുകുന്ദൻ വൈദ്യർ, സാജിത് വി.പി (കോ ഓർഡിനേറ്റർമാർ).