കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥികൾ പഴംപറമ്പ് അന്ധ അഗതി മന്ദിരത്തിൽ 'സ്‌നേഹസ്പർശം 2022' സംഘടിപ്പിപ്പിച്ചു, രാവിലെ 10 മുതൽ അഗതി മന്ദിരത്തിലെ അന്തേവാസികളുടെ കൂടെ ആടിയും പാടിയും സദ്യ കഴിച്ചും വൈകിട്ട് 5 വരെ ചിലവഴിച്ചു, അഗതിമന്ദിരത്തിലെ അന്തേവാസികൾക്കും സഹായികൾക്കും പുടവയും നൽകി. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി.സഫിയ ഉദ്ഘാടനംചെയ്തു. ആദ്യ ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ അദ്ധ്യക്ഷത വഹിച്ചു. അഗതി മന്ദിരം അഡ്മിനിസ്‌ട്രേറ്റർ ഹമീദ് കുനിയിൽ, ഗോപാലകൃഷ്ണൻ, ബാച്ച് കമ്മിറ്റി ഭാരവാഹികളായ ഷഫീഖ് അഹമ്മദ്, പി.സി.മുഹമ്മദ്, വഹാബ് കൊടിയത്തൂർ, കുന്നത്ത് മുഹമ്മദ്, സാറ, എൻ.കെ.മുഹമ്മദ്, അഹമ്മദ് വി തുടങ്ങിയവർ പ്രസംഗിച്ചു.ഉമ്മയ്യ, കരീം ചക്കാലൻ, ഉള്ളാട്ടിൽ അബ്ദുറഹിമാൻ , ആയിശ ഒ.കെ, രാജൻ കൊടിയത്തൂർ, വേലായുധൻ കാരക്കുറ്റി തുടങ്ങിയവർ നേതൃത്വം നൽകി. അഗതിമന്ദിരത്തിലെ അന്തേവാസികളുടെയും ഫോസ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെയും കുടുബാംഗങ്ങളുടെയും കലാപരിപാടികൾ ഉണ്ടായിരുന്നു.