രാമനാട്ടുകര:രാമനാട്ടുകര അങ്ങാടിയിൽ ഫാറൂഖ് കോളേജ് റോഡിൽ നിർത്തിയിട്ട ഇരു ചക്ര വാഹനം കളവ് പോയി.രാമനാട്ടുകര നാരങ്ങയിൽ പള്ളിയാളി വീട്ടിൽ രാജേഷിന്റെ കെ എൽ 11 ബി ജെ 775 നമ്പർ യമഹ ഫാസിനോ വാഹനമാണ് ഇന്നലെ രാവിലെ ​മോഷണം പോയത്.വാഹനം നിർത്തി സുഹൃത്തിനോട് സംസാരിക്കവേയാണ് സംഭവം.സി സി കാമറയിൽ മോഷ്‍ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. പൊലീസ് നടപടികൾ എടുത്തു