പന്തീരാങ്കാവ്: തെരുവുനായ വീടുകളിൽ കയറി നാലു പേരെയും പശുക്കളെയും കടിച്ചു. ബുധനാഴ്ച രാവിലെ ആറര മണിയോടെയാണ് കൊടൽ നടക്കാവ് ഈരാട്ടു പുൽപറമ്പിൽ ദിവ്യ (40), ഈരാട്ടു പുൽപറമ്പിൽ ശ്രീജിത്ത്(40), എടക്കണ്ടി മേത്തൽ പ്രജിത (41) എന്നിവരെ വീടുകളിൽ കയറി കടിച്ചത്. ടിവി റിനീഷിന് (42) പത്രവിതരണം നടത്തുന്നതിനിടയിലാണ് കടിയേറ്റത്. ഈരാട്ടു പുൽപറമ്പിൽ അനിൽകുമാറിന്റെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കൾക്കും കടിയേറ്റിട്ടുണ്ട്. തെരുവുനായ അക്രമണം നടത്തുന്നതറിഞ്ഞ്
പത്രവിതരണത്തിനിടെ ഓടിയെത്തിയതാണ് റനീഷ്. ആളുകളെ നായ അക്രമിക്കുന്നത് മുഴുവൻ അധികൃതരെയും വിവരം അറിയിച്ച് ആശുപത്രിയിലേക്ക് വാഹനത്തിൽ കയറ്റി വിട്ടപ്പോഴാണ് കടിയേൽക്കുന്നത്.
നായ കടിച്ച് ഗുരുതരമായി പരിക്കേറ്റ് മുൾവേലിയിൽ വീണു. നായയെ പിടിവിടാതെ റനീഷ് പിടിച്ചു വെച്ചതുകൊണ്ടാണ് വീണ്ടും ആർക്കും കടിയേൽക്കാതെ നിന്നത്. റനീഷ് സി.പി.ഐ.എം ലോക്കൽ സെക്രട്ടറിയാണ്.
മെഡിക്കൽ കോളേജിൽ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് റനീഷ്.