1
ജീർണാവസ്ഥായിലായ കല്ലായി പാലത്തിന്റെ തകർന്ന കൈവരികൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്നിയങ്കര മണ്ഡലം കമ്മിറ്റി പ്രതികാത്മക മനുഷ്യ കൈവരി സംഘടിപ്പിച്ചപ്പോൾ

കോഴിക്കോട്: ജീർണാവസ്ഥായിലായ കല്ലായി പാലത്തിന്റെ കൈവരി പൂർണമായും പുതുക്കിപ്പണിയണമെന്നും തകർന്ന കൈവരികൾ നന്നാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്നിയങ്കര മണ്ഡലം കമ്മിറ്റി പ്രതികാത്മക മനുഷ്യ കൈവരി സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. കല്ലായി വാർഡ്‌ കൗൺസിലർ എം.സി. സുധാമണി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് പിലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലബീബ്, എം.പി ബബിൻരാജ്, കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി സുരേഷ് കല്ലായി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അർജുൻ പി.എസ്, യൂത്ത് കോൺഗ്രസ് ചാലപ്പുറം മണ്ഡലം പ്രസിഡന്റ് മസ്ലൂക്ക് എന്നിവർ പ്രസംഗിച്ചു.