card
കാർഡുകൾ

കോഴിക്കോട്: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നതിന് പൊതുവിതരണ വകുപ്പ് ആവിഷ്‌കരിച്ച 'ഓപ്പറേഷൻ യെല്ലോ' പദ്ധതി പ്രകാരം അനർഹമായി കൈവശം വെച്ച 1310 കാർഡുകൾ പിടിച്ചെടുത്തു. 23,18,981 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. 137 എ.എ.വൈ മഞ്ഞ കാർഡ്, 789 പി.എച്ച്.എച്ച് വെള്ള കാർഡ്, 384 എൻ.പി.എസ് നീല കാർഡ് എന്നിങ്ങനെയാണ് പിടിച്ചെടുത്ത കാർഡുകൾ. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ താലൂക്ക് സപ്ലൈ ഓഫീസർ/ സിറ്റി റേഷനിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടത്തിയ പരിശോധനയിലാണ് കാർഡുകൾ പിടിച്ചെടുത്തത്.