കുറ്റ്യാടി: കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ചാൻസലർ പദവി ദുരുപയോഗപ്പെടുത്തുന്ന ഗവർണറുടെ നീക്കം ഖേദകരമാണെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എൻ.സി.പി കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ സമാപനം കക്കട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. തായന ശശീന്ദ്രൻ, മുഹമ്മദ് നജീൽ, ടി.കെ.രാഘവൻ, കുനിയിൽ രാഘവൻ, വളളിൽ ശ്രീജിത്ത്, വി.രാജൻ, പി.എം. വിശ്വനാഥൻ, കെ.പി.ചന്ദ്രൻ , ടി.ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കേന്ദ്രങ്ങളിൽ പി.എം.വിശ്വനാഥൻ, തായന ശശീന്ദ്രൻ, മുഹമ്മദ് നജീൽ തുടങ്ങിയവർ പ്രസംഗിച്ചു.