കോഴിക്കോട് : മലബാർ ദേവസ്വം ബോർഡിന് കീഴിൽ വടകര താലൂക്കിലെ ഇരിങ്ങണ്ണൂർ ശിവ ക്ഷേത്രം, കുന്നൂമ്മൽ വില്ലേജിലെ വട്ടോളി ശിവക്ഷേത്രം, നരിക്കാട്ടേരി വിഷ്ണു ക്ഷേത്രം, എടച്ചേരി കളിയാംവള്ളി ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 21 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളിൽ തലശ്ശേരി ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. വിവരങ്ങൾക്ക് 04902321818.