 
കടലുണ്ടി: വേൾഡ് കപ്പ് ഫുട്ബോൾ 2022 ജനകീയാഘോഷമാക്കാൻ കടലുണ്ടിയിലെ ഫുട്ബോൾ പ്രേമികൾ ഒത്തുകൂടി സംഘാടകസമിതി രൂപീകരിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബിഗ് സ്ക്രീൻ പ്രദർശനം, ഷൂട്ടൗട്ട്, ക്വിസ് , വിളംബരറാലി, പഴയകാല ഫുട്ബോൾ താരങ്ങളെ ആദരിക്കൽ, പൊതുസമ്മേളനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.കടലുണ്ടി വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ മുൻ ഫുട്ബോൾ താരം നാരായണൻ അരിമ്പിടാവിൽ അദ്ധ്യക്ഷത വഹിച്ചു. ഉദയൻ കാർക്കോളി , ആലമ്പറ്റ് രാജന്ദ്രൻ, സി.വി.ബാവ, പി. ശിവശങ്കരൻ നായർ, ഷാജി നമ്പിടി മണ്ണിൽ, പി.വി.പ്രജോഷ്, കൃഷ്ണൻ കാക്കാതിരുത്തി, സി.കെ.സത്യൻ, ജാഫർ പാക്സ്, ഒ.റിനീഷ്, സി.ഷംസു, ജിത്തു കക്കാട്ട് എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികൾ:
സി.വി.ബാവ (ചെയർമാൻ), ഉദയൻ കാർക്കോളി (ജനറൽ കൺവീനർ), കൃഷ്ണൻ കാക്കാതിരുത്തി
(ട്രഷറർ).