 
വടകര: ഓർക്കാട്ടേരി ശ്രീ അയ്യപ്പ ക്ഷേത്രം മണ്ഡല മഹോത്സവം ഡിസം.15, 16 തിയതികളിൽ നടക്കും. ക്ഷേത്രം തന്ത്രിമാരായ പാറോളി ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയും ഉണ്ണി നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. യോഗത്തിൽ പ്രസിഡന്റ് എൻ.കെ.ചാത്തു അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.നാരായണക്കുറുപ്പ്, പുന്നോറത്ത് മനോജൻ, വി.വി.ശങ്കരൻ, പി.എം.നാണു, കണ്ടോത്ത് നാരായണൻ, എം.പി.മോഹൻദാസ്, അശ്വിൻ.എൻ, ആർ.കെ.രാജൻ, രാജി ഞേറലാട്ട്, പ്രേമലത ദിലീപ് കുമാർ, കെ.കെ.നീലകണ്ഠൻ, കണ്ടോത്ത് ഭാസ്കരൻ ,എൻ.കെ. ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ. ഗംഗാധരൻ.പി (ചെയർമാൻ), എ.കെ.ദിനേശൻ (ജന.കൺ വീനർ), എം.കെ.കുഞ്ഞിരാമൻ (ട്രഷറർ).