കൊയിലാണ്ടി: ക്ഷീര വകുപ്പിന്റെ നേതൃത്വത്തിൽ കുറുവങ്ങാട് മിനി സ്റ്റേഡിയത്തിൽ നടന്ന പന്തലായനി ബ്ലോക്ക് ക്ഷീര കർഷക സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ കെ.പി സുധ അദ്ധ്യക്ഷയായി. മികച്ച ക്ഷീരസംഘങ്ങളെ ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ജീവാനന്ദൻ ആദരിച്ചു. നഗരസഭാ കൗൺസിലർമാരായ പ്രഭ, വത്സരാജൻ കേളോത്ത്, ക്ഷീര സംഘം പ്രസിഡന്റുമാരായ കെ.ശ്രീധരൻ, എ.വി സത്യൻ, പി.വി ഗംഗാധരൻ, കേരളാ ഫീഡ്‌സ് മാനേജർ ജയചന്ദ്രൻ, എം.ബാലകൃഷ്ണൻ, ഇ.കെ പ്രജേഷ്, വി.കെ മുകുന്ദൻ, സിറാജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. കുറുവങ്ങാട് ക്ഷീര സംഘം പ്രസിഡന്റ് കെ ദാമോദരൻ സ്വാഗതം പറഞ്ഞു. കന്നുകാലി പ്രദർശനം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ കെ ഷിജു ഉദ്ഘാടനം ചെയ്തു.