പേരാമ്പ്ര: വയോജനങ്ങൾക്ക് സേവനങ്ങളും സംരക്ഷണവും ഉറപ്പാക്കാനായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന മൊബൈൽ ജറിയാട്രിക് യൂണിറ്റ് പ്രവർത്തനം തുടങ്ങി . പേരാമ്പ്ര പെൻഷനേഴ്സ് ഭവനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ , വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. സജീവൻ, അംഗങ്ങളായ കെ.കെ വിനോദൻ, പി ടി അഷറഫ് ,കെ.കെ ലിസി, കെ.അജിത ,പ്രഭാശങ്കർ, വഹീദ പാറേമൽ ,പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, എം.കുഞ്ഞമ്മത് , ആർ.കെ മുനീർ, പി.എസ് സുനിൽ ,സി.ഡി പ്രകാശ് , കെ. തറുവായിഹാജി ,ബാബു കൈലാസ് ,കെ.വി രാഘവൻ നായർ, സെൽമ നൻമന കണ്ടി എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫിസർ ഡോ .കെ ഗോപാലകൃഷ്ണൻ സ്വാഗതവും ഹെൽത് സൂപ്പർവൈസർ മനോജ് കുമാർ വി നന്ദിയും പറഞ്ഞു.