@ 9.67 കോടി രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവ്
കോഴിക്കോട് : ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃത്വത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും ഉൾപ്പടെ 2836 കേസുകൾ തീർപ്പാക്കി. 9.67 കോടി വിവിധ കേസുകളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ 3397 കേസുകൾ പരിഗണനയ്ക്ക് വന്നു. ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്ദമംഗലം, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളിൽ സിവിൽ കേസുകൾ, വാഹന അപകട കേസുകൾ ,ഭൂമി ഏറ്റെടുക്കൽ കേസുകൾ, കുടുംബ തർക്കങ്ങൾ, ഒത്തുതീർപ്പാക്കാവുന്ന ക്രിമിനൽ കേസുകൾ ബാങ്ക് വായ്പ സംബന്ധമായ കേസുകൾ തുടങ്ങിയവ പരിഗണിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് താലൂക്ക് സർവീസ് കമ്മിറ്റി ചെയർമാനും ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ. ഇ. സാലിഹ്, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജില്ലാ ജഡ്ജിയുമായ കെ.രാമകൃഷ്ണൻ,കൊയിലാണ്ടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനും ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജിയുമായ ടി. പി. അനിൽ, കോഴിക്കോട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.പി. ഷൈജൽ എന്നിവർ അദാലത്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.ജുഡീഷ്യൽ ഓഫീസർമാരായ അഡീഷണൽ ജില്ലാ ജഡ്ജ് മോഹന കൃഷ്ണൻ.ആർ, പ്രിൻസിപ്പൽ സബ് ജഡ്ജ് സുഹൈബ് , സബ് ജഡ്ജ്സൂരജ്. എസ്, മുൻസിഫ് മജിസ്‌ട്രേട്ട് ബിജു എം. സി. , റിട്ടയേർഡ് ജഡ്ജ് ഹാരിസ് ,മുൻസിഫ് വടകര ദേവിക ലാൽ, മുൻസിഫ് നാദാപുരം സൗമ്യ ടി .എം , സബ് ജഡ്ജ് കൊയിലാണ്ടി വൈശാഖ് വി എസ്, റിട്ടേർഡ് ജഡ്ജ് ശാന്തകുമാരി പി. എൻ , റിട്ടയേഡ് ജഡ്ജി ജയാനന്ദൻ വി. പി, റിട്ട.ജഡ്ജി വിജയകുമാർ വി.എൻ എന്നിവരാണ് പരാതികൾ തീർപ്പിക്കയത്.