medicine
medicine

വടകര: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്നുക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന് കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി വരുന്നവരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ മരുന്നിന് ആരോഗ്യവകുപ്പ് കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യമുയർന്നു. ആരോഗ്യകേന്ദ്രത്തിന് സമീപം തൊഴിലാളികളുടെ വാസസ്ഥലത്തു നിന്ന് വ്യാപകമായി മലിനജലം പുറത്തേക്ക് വിടുന്നത് മൂലമുള്ള പ്രയാസങ്ങൾ പരിഹരിക്കണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, രമ്യ കരോടി, പി.എം അശോകൻ, കെ.കെ ജയചന്ദ്രൻ, പ്രദീപ് ചോമ്പാല, , വി.കെ.അനിൽകുമാർ, കെ.പ്രശാന്ത്, മെഡിക്കൽ ഓഫീസർ കെ.കെ.അബ്‌ദുൽ നസീർ, കെ.ലീല ,സി സുഗതൻ, കെ.അൻവർഹാജി കെ.എ.സുരേന്ദ്രൻ, സി.സമീർ എന്നിവർ പ്രസംഗിച്ചു.