yyyyyyyyyyy
സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ച് കേരള ബാങ്കിൽ ഡയറക്ടർ ഇ രമേശ് ബാബു പതാക ഉയർത്തുന്നു.

കോഴിക്കോട് : കേരള ബാങ്കിൽ 69ാം സഹകരണ വരാഘോഷ പരിപാടികൾക്ക് തുടക്കമായി. റീജിയണൽ തല പരിപാടികൾക്ക് കേരള ബാങ്ക് കോഴിക്കോട് ഓഫീസിൽ കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു പതാക ഉയർത്തി തുടക്കം കുറിച്ചു. റീജിയണൽ ജനറൽ മാനേജർ സി. അബ്ദുൽ മുജീബ്, സി.പി.സി ഡി.ജി.എം പി. ബാലഗോപാലൻ, ഡെപ്യൂട്ടി ജനറൽ മാനേജർമാരായ കെ. എം. റീന, കെ. ദിനേശൻ, ഐ.കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.