e
കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച അതുല്യക്ക് എൻ.പി രവി ഉപഹാരം നൽകുന്നു

താമരശ്ശേരി : നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച കെ.എസ് അതുല്യയെ വിജയാറച്ചാലിൽ മാട്ടുവായ് ജനകീയ സ്വയം സഹായസംഘം അനുമോദിച്ചു. സംഘത്തിന്റെ ഉപഹാരം പ്രസിഡന്റ് എൻ.പി രവി നൽകി. കെ.സുകുമാരൻ നായർ , പി.കെ രാധാകൃഷ്ണൻ , ടി.കെ സുന്ദരൻ, ഷനീത്കുമാർ , വി.പി കുട്ടിക്കൃഷ്ണൻ നായർ , സി.എം ബാലകൃഷ്ണൻ, കെ.സി ശശി, മാടത്തിൽ സോമൻ എന്നിവർ പ്രസംഗിച്ചു.