rally
rally

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന്റെയും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോകപ്രമേഹദിനത്തിൽ കല്ലാച്ചിയിൽ ബോധവത്കരണറാലി സംഘടിപ്പിച്ചു. സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾ, എൻ.എസ്.എസ് വളണ്ടിയർമാർ ,ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ അണിനിരന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഖില മാര്യാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. മെമ്പർ നിഷ മനോജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ കെ. ജമീല പ്രമേഹ ദിന സന്ദേശം നൽകി. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ പ്രസാദ്, പി.കെ.പ്രിജിത്, കെ.കെ.കുഞ്ഞിമുഹമ്മദ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റ് കോർഡിനേറ്റർ പി.ഫസൽ, കരിമ്പിൽ ദിവാകരൻ എന്നിവർ പ്രസംഗിച്ചു. ജെ.പി.എച്ച്മാരായ പി.അനിലകുമാരി, കെ.എസ്.സീന, എം.ടി.അപർണ, എം.കെ.രമ്യ, ടി.ഷൈമ ,ടി.എസ്. അനു എന്നിവർ റാലിക്ക് നേതൃത്വം നൽകി.