football
football

കോഴിക്കോട്: 2023 ഫെബ്രുവരിയിൽ കോഴിക്കോട് ബീച്ചിൽ നടക്കുന്ന 25-ാമത് ലോക ഫുട്ബോൾ ചാമ്പ്യാൻഷിപ്പിന്റെ പ്രചാരണാർത്ഥം ഇന്ന് മുതൽ 17 വരെ മാനാഞ്ചിറ സ്ക്വയറിൽ ഫുട്ബോൾ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫിലിം ഫെസ്റ്റിവൽ ഇന്ന് വൈകിട്ട് 4.30 ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ തേജ് ലോഹിത് റെഡ്ഡി മുഖ്യാതിഥിയായിരിക്കും. മൂന്നു ദിവസവും വൈകിട്ട് ആറ് മുതൽ രണ്ട് സിനിമകളും ശേഷം ഖത്തർ ലോകകപ്പ് ആവേശം മലയാളികൾക്ക് മുന്നിലെത്തിക്കാൻ തയ്യാറാക്കിയ 15 മിനിറ്റിന്റെ 'ഖത്തരീയ' അറേബ്യൻ മാമാങ്കവും സംഘടിപ്പിക്കും. വിവിധ ദിവസങ്ങളിലായി ബെർത്ത് ഓഫ് എ ലെജൻഡ്, ലൗവിംഗ് മറഡോണ, ടൂ എസ്കോബാർസ്, ക്യാപ്റ്റൻ, ടൂ ഹാഫ് ടൈംസ് ഇൻ ഹെൽ ചലച്ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഫൂട് വോളി അസോസിയേഷൻ ഒഫ് ഇന്ത്യ, ഫൂട് വോളി അസോസിയേഷൻ ഒഫ് കേരള, കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാഡമി, കാലിക്കറ്റ് പ്രസ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ: 9048850028, 9846510219 . വാർത്താസമ്മേളനത്തിൽ ഫുട് വോളി അസോസിയേഷൻ ഇന്ത്യ സെക്രട്ടറി ജനറൽ ഏ.കെ. മുഹമ്മദ് അഷ്റഫ്, അബ്ദുല്ല മാളിയേക്കൽ, കെ.വി.അബ്ദുൾ മജീദ്, സുബൈർ കൊളക്കാടൻ, ആർ.ജയന്ത് കുമാർ, ഡോ.അബ്ദുൾ നാസർ, എം.മുജീബ് റഹ്‌മാൻ, പി.നവീന, എ.വി. ഫർദിസ് എന്നിവർ പങ്കെടുത്തു.