കോഴിക്കോട്: കന്നുകാലികളിലെ കുളമ്പുരോഗം നിർമ്മാർജനം ചെയ്യാൻ കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഇന്നുമുതൽ ഡിസം. എട്ടു വരെ നടക്കും. അശോകപുരത്തെ ജില്ലാ വെറ്ററിനറി ക്യാമ്പസിൽ ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പദ്ധതിയിലൂടെ 2030 ഓടെ രാജ്യത്തെ പൂർണമായും കുളമ്പുരോഗ വിമുക്തമാക്കാനാണ് ലക്ഷ്യം. കുത്തിവെപ്പിനായി ജില്ലയിൽ 131 സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്ന് എ.ഡി.സി.പി ജില്ലാ കോ ഓർഡിനേറ്റർ ഡോ.ഷിഹാബുദ്ദീൻ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഗോപകുമാർ, ഡോ.ബിജിലി ബാസ്‌കർ, ഡോ.ഷസ്‌ന മുഹമ്മദലി എന്നിവരും പങ്കെടുത്തു.