വടകര: മൊയ്തു പി.കെ തിരുവള്ളൂരിന്റെ 'ജീവനറ്റ രണ്ട് വാക്കുകൾ' എന്ന കവിതാ സമാഹാരം ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രകാശനം ചെയ്തു. തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി പുസ്തകം ഏറ്റുവാങ്ങി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം മുനീർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി. പി.ഹരീന്ദ്രനാഥ് പുസ്തകപരിചയം നടത്തി. റുശൈദ് അലി ശിഹാബ് തങ്ങൾ പാണക്കാട് ,ഡോ.യുസുഫ് മുഹമ്മദ് നദ്‌വി ,സലാം ഫൈസി മുക്കം ,ശാഹിദ് തിരുവള്ളൂർ, ഷഹനാസ് കെ.വി, പ്രസിത കൂടത്തിൽ, പി.പ്രസന്ന, പാലൂന്നി മൊയ്തു ,ഗോപീ നാരായണൻ, ട്രീസ അനിൽ ,ആരിഫ അബ്ദുൾ ഗഫൂർ ,റഫീഖ് തോടന്നൂർ, വി.കെ ബാലൻ ,നിധിൻ കെ.വൈദ്യർ, ആർ.കെ.മുഹമ്മദ്, തൻസീർ ദാരിമി ,അസ്ലം.സി, ഷറഫുന്നിസ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ ശശി ആർ.എം സ്വാഗതവും നിസാർ എൻ.എം നന്ദിയും പറഞ്ഞു.