nodrugs
nodrugs

വടകര: തട്ടോളിക്കര വയലോരം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും അനുമോദനവും വാർഷിക ജനറൽബോഡി യോഗവും തട്ടോളിക്കര യുപി സ്കൂളിൽ നടന്നു. ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്ന ചടങ്ങും ഡോ :ശശികുമാർ പുറമേരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് കവുത്തിയാട്ട് സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എം.സുരേന്ദ്രൻ റിപ്പോർട്ടും വി.കെ.ശശികുമാർ വരവു ചെലവ് കണക്കും അവതരിപ്പിച്ചു. പി.എം.സുരേന്ദ്രൻ സ്വാഗതവും ജയേഷ് എം.എം നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി പി.ടി.സി പ്രമോദ് (പ്രസിഡന്റ്) ജയേഷ് എം.എം (സെക്രട്ടറി) ഷിജീഷ് എം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.