art
ചിത്രരചനാ ക്യാമ്പ്

കോഴിക്കോട്: ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കോഴിക്കോട് മേഖല ഓഫീസിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. 26ന് രാവിലെ 10 മുതൽ കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തെ മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമരചരിത്ര മ്യൂസിയത്തിൽ നടക്കുന്ന ക്യാമ്പിൽ ചിത്രരചനയിൽ അഭിരുചിയുള്ള ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ചിത്രകാരൻമാരായ പോൾ കല്ലാനോട്, സുനിൽ അശോകപുരം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. താത്പര്യമുള്ളവർ നവം. 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് അവസരം. രജിസ്റ്റർ ചെയ്യേണ്ട ഫോൺ നമ്പർ 0495 2371096.