അത്തോളി: ആൺകുട്ടികളെയടക്കം അഞ്ച് വിദ്യാർത്ഥികളെ പീഡിപ്പിച്ച ഹൈസ്കൂൾ അദ്ധ്യാപകൻ അറസ്റ്റിൽ. തലക്കുളത്തൂർ സി.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ അത്തോളി കൊടശ്ശേരി തോട്ടോളി അബ്ദുൾ നാസർ (52) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്തുവെന്നാണ് കേസ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് എലത്തൂർ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പരാതിയെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ചൈൽഡ് ലൈൻ സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കൂടുതൽ വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായതായാണ് സംശയം. ഇതിനായി വീണ്ടും കൗൺസിലിംഗ് നടത്തും.