കോഴിക്കോട്: കൊയിലാണ്ടി നന്തി ബസാറിലെ സഹാനി ഹോസ്പിറ്റലിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ശസ്ത്രക്രിയ നിർണയവും 19 വരെ നടക്കും. ജനറൽ സർജറി, പ്ലാസ്റ്റിക് സർജറി, ഓർത്തോപീഡിക്‌സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി, യൂറോളജി, കാൻസർ സർജറി എന്നീ വിഭാഗങ്ങളിൽ പ്രഗത്ഭ ഡോക്ടർമാർ സൗജന്യമായി പരിശോധിക്കും. കിടത്തി ചികിത്സകളും ശസ്ത്രക്രിയകളും ആവശ്യമായി വരുന്ന രോഗികൾക്ക് ചാർജുകളിൽ ഗണ്യമായ ഇളവ് ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് ടെസ്റ്റുകൾ, സി.ടി. സ്‌കാൻ, അൾട്രാസൗണ്ട് സ്‌കാൻ, എൻഡോ സ്‌കോപി തുടങ്ങിയവയ്ക്ക് 25 ശതമാനവും മരുന്നുകൾക്ക് 20 ശതമാനവും ഇളവ് ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0496 2690994, 8139820025, 9072130025.