news
കൈവരിയും സംരക്ഷണഭിത്തിയും തകർന്നകുണ്ട്തോട് ഹനുമാൻതോട് പാലം

കുണ്ട്തോട്: കൈവരിയും അടിഭാഗത്തെയും പാർശ്വഭിത്തികളിലെയും കരിങ്കൽ കെട്ടുകളും തകർന്ന കുണ്ട് തോട് മുണ്ടവയൽ മരുതോങ്കര റോഡിലെ ഹനുമാൻതോട് പാലം അപകട ഭീഷണിയിൽ. മുപ്പത്തിയഞ്ചിലധികം വർഷങ്ങൾ പഴക്കമുള്ള പാലമാണിത്. പ്രളയകാലത്തെ കനത്ത ഒഴുക്ക് കാരണം പാലത്തിന്റെ അടിഭാഗത്തെയും തോടിന്റെ ഇരുവശങ്ങളിലെയും കരിങ്കൽ കെട്ടുകൾ പൊട്ടി തകർന്ന് കിടക്കുകയാണ്.

വാഹനങ്ങൾ എതിർ ദിശകളിൽ നിന്നും ഒരേ സമയം പാലത്തിൽ എത്തിയാൽ ഏറെ പ്രയാസപെട്ടാണ് കടന്ന് പോകുന്നത്. ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിയാൽ വൻ അപകടമുണ്ടാവുമെന്നതിൽ സംശയമില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. കുണ്ടുതോട് പി.ടി ചാക്കോ മെമോറിയൽ ഹൈസ്കൂൾ, ഗവ. യുപി സ്കൂൾ, ഇംഗ്ലിഷ് മീഡിയം സ്കൂൾ, അങ്കണവാടി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ കടന്നു പോകുന്നത് ഈ പാലത്തിലൂടെയാണ്. തൊട്ടിൽപാലം, കുണ്ടുതോ ട് റോഡിൽ നിർമ്മാണം പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒട്ടുമിക്ക വാഹനങ്ങളും കാവിലുംപാറ മരുതോങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന എളുപ്പവഴിയായ ഈ പാലം വഴിയാണ് കടന്ന് പോകുന്നത്. എത് നിമിഷവും അപകടം അരിലുള്ള പാലം എത്രയും പെട്ടെന്ന്പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാർ ആവശ്യ പ്പെടുന്നത്.