പേരാമ്പ്ര: എഴുത്തുകാരനും നോവലിസ്റ്റും നാടകനടനും അദ്ധ്യാപകനുമായിരുന്ന ഡോ. പ്രദീപൻ പാമ്പിരിക്കുന്നിന്റെ ആറാം ചരമവാർഷിക ദിനാചാരണം ഡിസംബർ 8ന് ജന്മനാടായ പാമ്പിരികുന്നിൽ വിവിധ പരിപാടികളോടെ സമുചി തമായി ആചാരിക്കാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം, പ്രദീപൻ എഴുതിയ 'എരി' എന്ന നോവലിന്റെ നാടകാ വിഷ്കാരം എന്നിവ നടക്കും. പരിപാടിയുടെ വിജയത്തിനായി ഗ്രാമപഞ്ചായത്ത് അംഗം പി. മോനിഷ (ചെയർ പേഴ്സൺ) വിജയൻ ആവള, ഇ. എം. സുരേഷ് (വൈസ് ചെയർമാൻമാർ) അഡ്വ: സി. കെ. വിനോദൻ (ജനറൽ കൺവീനർ) വി. എം. നാരായണൻ, രാജൻ തറയ്ക്കൽ (കൺവീനർമാർ) കെ. എം. സുകുമാരൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായി സ്വാഗതസംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായതത്ത് അംഗം ഇ. ടി. ഷൈജ ഉദ്ഘാടനം ചെയ്തു.