jobfair
jobFair

കോഴിക്കോട്: കഴിഞ്ഞ പത്തുവർഷത്തിനിടെ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം തുറന്ന തൊഴിൽ മേള 20ന് നടക്കും. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി നടത്തുന്ന മേള രാവിലെ 9.30ന് മലബാർ ക്രിസ്റ്റ്യൻ കോളേജ് ഗ്രൗണ്ടിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെൽത്ത്‌കെയർ, ടെക്‌നിക്കൽ, സെയിൽസ്, ഓഫീസ് അഡ്മിനിസ്‌ട്രേഷൻ, മാർക്കറ്റിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിൽ നിന്നായി 105 കമ്പനികൾ പങ്കെടുക്കും. 5000ത്തിൽ കൂടുതൽ ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഒരാൾക്ക് മൂന്ന് അഭിമുഖങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. വാർത്താ സമ്മേളനത്തിൽ ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ എം.ആർ രവികുമാർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ പി.രാജീവൻ, ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ സി.കെ.സജീഷ് എന്നിവർ പങ്കെടുത്തു.