കോഴിക്കോട്: റോട്ടറി ക്ലബ് ഒഫ് കാലിക്കറ്റ് സൗത്ത്, ലിറ്റ്മസ് ഇവന്റ് കമ്പനിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടൻ ഫ്‌ളീ എക്‌സിബിഷൻ 18, 19, 20 തിയതികളിൽ തൊണ്ടയാട് എ.ജി.പി ഗാർഡൻ ഹെറിറ്റേജ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 11 മണി മുതൽ 10 മണി വരെ നടക്കുന്ന എക്‌സിബിഷനിൽ വസ്ത്രം, ലൈഫ് സ്റ്റെൽ, വീട് ഡിസൈനിംഗ് , ഭക്ഷണം എന്നിവയുടെ സ്റ്റാളുകളാണ് ഉണ്ടാകുക. വൈകീട്ട് സംഗീതപരിപാടികൾ അവതരിപ്പിക്കും. ഭാരവാഹികളായ അശ്വതി പ്രദീപ്, ഡോ. സന്ദ് രത്‌നം, രാധാകൃഷ്ണൻ, പ്രദീപ് കാളാടൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.