കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഴിക്കോട് സൗത്ത് ജില്ല മദ്രസ സർഗമേള 20ന് നരിക്കുനി ചെമ്പക്കുന്ന് മലബാർ ക്യാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 70ഓളം മത്സര ഇനങ്ങളിലായി 1000ത്തോളം വിദ്യാർത്ഥികളും 100ഓളം അദ്ധ്യാപകരും പങ്കെടുക്കുന്ന സർഗമേള രാവിലെ 9.30ന് എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ സി. മരക്കാരുട്ടി, അബ്ദുസലാം വളപ്പിൽ, സി.എം. സുബൈർ മദനി, മുസ്തഫ നുസ്വി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.