 
ഫറോക്ക്: ജില്ലാ എസ്.ടി.യു ഡിസംബർ ഒന്നിന് നടത്തുന്ന കലക്ട്രേറ്റ് മാർച്ചും കഞ്ഞിവെയ്പ്പ് സമരവും അതോടനുബന്ധിച്ച് നവംബർ 28, 29, 30 തീയതികളിൽ എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു.പോക്കർ നടത്തുന്ന വാഹന പ്രചാരണ ജാഥയുടെയും പ്രചരണാർത്ഥം ഫറോക്ക് ചന്തക്കടവിലെ മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഗുഡ്സ് ഓട്ടോ സെക്‌ഷൻ) കൺവെൻഷനും തൊഴിലാളികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണവും നടത്തി. എസ്.ടി.യു ബേപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറി സിദ്ധീഖ് വൈദ്യരങ്ങാടി ഉദ്ഘാടനം ചെയ്തു. ഫറോക്ക് മുൻസിപ്പൽ (മോട്ടോർ) പ്രസിഡന്റ് എൻ.പി.എ റസാഖ് മുഖ്യാതിഥിയായി. പ്രസിഡൻ്റ് തയ്യിൽ മജീദ് അദ്ധ്യക്ഷനായി. പി.എം.മൂസക്കോയ, കെ.പി.അബ്ദുറഹ്‌മാൻ, മാളിയേക്കൽ ഫൈസൽ, കെ.ജംഷീദ്, കെ.ഹംസക്കുട്ടി എന്നിവർ പ്രസംഗിച്ചു.