അത്തോളി: കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ ഒന്നാമതെത്തി വേളൂർ ജി.എം.യു.പി.സ്കൂൾ. മനുഷ്യ മനസ്സുകൾക്ക് ഭൂമിക്ക് അതിർത്തികളില്ലായെന്ന് "ന്താ പ്രശ്നം" എന്ന നാടകത്തിലൂടെ കുട്ടികൾ പങ്കുവെച്ചു.ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ നാടകത്തിന്റെ രചന എ.അബൂബക്കറിന്റേതാണ്.മനു പ്രീതാണ് കുട്ടികളെ പരിശീലിപ്പിച്ചത്. സായൂജ്,അദ്വൈത്,അഭിനവ് സംവിധാന സഹായികളായിരുന്നു. ഒന്നാംസ്ഥാനത്തിന് പുറമെ മികച്ച നടനും നടിക്കുമുള്ള പുരസ്കാരം യഥാക്രമം അർജുൻ ബാബുവും വേദലക്ഷ്മിയും അർഹരായത് ഇരട്ടി മധുരമായി.സായം സാഗർ, മുഹമ്മദ് ഷാദിൻ,പാർവ്വതി മോഹൻ,വേദിക,ശ്രിയ, സ്വാത്ഥിക,ദേവനന്ദ,മൻഹ മറിയം എന്നിവർ അരങ്ങിലും പിന്നണിയിലുമായി പ്രവർത്തിച്ചു.മുൻ വർഷങ്ങളിലും സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും വിദ്യാലയത്തിൽ നിന്നുള്ള നാടകങ്ങൾ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൊയിലാണ്ടി സബ്ബ് ജില്ലാ കലോത്സവത്തിൽ മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ട ന്താ പ്രശ്നം എന്ന നാടകത്തിൽ നിന്ന്