എടച്ചേരി: മയക്കുമരുന്നിന്നെതിരെ ഫുട്‌ബോൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഗോൾ ചാലഞ്ച് കാമ്പയിന് വിദ്യാർത്ഥികളുടെ ഗോളടിമേളം. മുതുവടത്തൂർ മാപ്പിള യു.പി.സ്‌കൂൾ കുട്ടികളാണ് ലഹരിക്കെതിരെ 'ഗോൾ ചാലഞ്ചു'മായി കളിക്കളത്തിലെത്തിയത്. സ്‌കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി സ്‌കൂൾ ലീഡർ സെമിൻ.ടി.കെ.ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഒ.പി, മഹമ്മദ്.എം, പ്രജ്വൽ, സെമിൻ, നാമിൽ, ഷാസിൻ, മുഹമ്മദ് എന്നിവർ ഗോൾ നേടി. ആൽവിൻ കുരുമ്പേരി, ധ്യാൻ സൈക്ക്, മുഹമ്മദ്നാമിൽ എടക്കുടി,
മുഹമ്മദ് മാണിക്കോത്ത്, മുഹമ്മദ് ഹനാൻ എന്നിവർ നേതൃത്വം നൽകി.