dog
dog


കോഴിക്കോട്: കോഴിക്കോട് കെന്നൽ ക്ലബിന്റെയും ട്രിവാൻഡ്രം കെന്നൽ ക്ലബിന്റെയും ജർമ്മൻ ഷെപ്പേർഡ് ഡോഗ് കോൺഫെഡറേഷൻ കോഴിക്കോട് ചാപ്റ്ററിന്റെയും ആഭിമുഖ്യത്തിൽ 26, 27 തീയതികളിൽ അഖിലേന്ത്യാ ശ്വാനപ്രദർശനം. സാമൂതിരി ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ 26ന് രാവിലെ 10ന് പി.വി ഗംഗാധരൻ ഉദ്ഘാടനം ചെയ്യും.
പ്രദർശനങ്ങളിൽ ഇന്ത്യയുടെ നാനാഭാഗത്തുനിന്നുള്ള വിവിധ ഇനങ്ങളിൽ നിന്നായി 500 ലധികം നായകൾ പങ്കെടുക്കും. പ്രദർശനങ്ങളിൽ നിന്നുള്ള വരുമാനം പേവിഷബാധ മുക്ത കോഴിക്കോട് എന്ന പദ്ധതിക്കായി ഉപയോഗിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് സി. പ്രവീൺകുമാർ, വി.സജിത്ത്, എൻ.സന്തോഷ്, കെ.പി രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.