
കോഴിക്കോട്: യു.എ.ഇയിലെ പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ തലശേരി സെയ്ദാർപള്ളി 'ഷമ'യിൽ പി.എം.ഷംസുദ്ദീൻ (78) നിര്യാതനായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. റഫാ വീഡിയോസ് , പ്രിന്റ് പ്രൊഡക്ഷൻ കമ്പനികളായ പ്രിന്റ്‌വെൽ, പ്രിന്റ് മാസ്റ്റേഴ്‌സ് എന്നിവയുടെ സ്ഥാപകനാണ്. 1974ൽ ബർ ദുബയിൽ ഷംസുദ്ദീൻ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലൂടെയാണ് സംരംഭക ജീവിതം ആരംഭിച്ചത്. പിന്നീട് റഫാ വീഡിയോ എന്ന പേരിൽ ആഗോള തലത്തിൽ മലയാളത്തിലെ ആദ്യ സിനിമാ കാസറ്റ് കമ്പനിയായി മാറുകയായിരുന്നു. മലബാർ ഗ്രൂപ്പിന്റെ ഇന്ത്യയിലെ നിക്ഷേപകനും മലബാർ ഗ്രൂപ്പ് ഇൻവെസ്റ്റ്‌മെന്റ്‌സ് പി.എൽ.സിയുടെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. കഴിഞ്ഞ കുറച്ച് നാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി സെയ്ദാർ പള്ളി ഖബർസ്ഥാനിൽ കബറടക്കി. ഭാര്യ: പടിക്കൽ സൈനബ. മക്കൾ: ഷബ്‌നം, സബിത, സായിദ്, സനം. മരുമക്കൾ: സിറാജ്, ഫസൽ, നിഷാന, അനീഷ്. സഹോദരങ്ങൾ: അബ്ദുൾ ഗഫൂർ, അബ്ദുൾ ലത്തീഫ്, റഹീം, സുഹറ, റഹ്മത്ത്, പരേതയായ ആമിന, സഫിയ.