കോഴിക്കോട്: ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആവശ്യമായ ഖാദി ഓവർ കോട്ടുകൾ വിപണിയിലെത്തിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്. പുതിയതായി പുറത്തിറക്കിയ ഖാദി കോട്ടുകൾ മെഡിക്കൽ കോളേജിൽ വിതരണം ചെയ്തു. വിതരണത്തിന്റെ ഉദ്ഘാടനം ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.വി.ഗോപിക്ക് നൽകി നിർവഹിച്ചു.
കോളേജ് പി.ജി ലക്ചർ ഹാളിൽ നടന്ന ചടങ്ങിൽ ഖാദി ബോർഡ് മെമ്പർമാരായ സാജൻ തൊടുക, എസ് ശിവരാമൻ, കോളേജ് വൈസ് പ്രിൻസിപ്പൽ സജിത് കുമാർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ.എൻ. നീലകണ്ഠൻ, ഖാദി ബോർഡ് ഡയറക്ടർ ഷാജി ജേക്കബ്, നഴ്സിംഗ് ഓഫീസർമാരായ ശ്രീജ, കെ.പി സുമതി, പ്രൊജക്റ്റ് ഓഫീസർ കെ.ഷിബി, വിവിധ സംഘടനാപ്രതിനിധികളായ ഹംസ കണ്ണാട്ടിൽ, കൗശിക്.കെ, ടി ഗോപകുമാർ എന്നിവർ പങ്കെടുത്തു.