img20221129
കാരശ്ശേരി ബാങ്ക് സംഘടിപ്പിച്ച വനിത സഹകാരി സംഗമം കെ.കെ.രമ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

മുക്കം: അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി കാരശ്ശേരി സഹകരണ ബാങ്ക് വനിത സഹകാരി സംഗമം നടത്തി. കെ.കെ.രമ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാരശ്ശേരി ബാങ്ക് ഡയരക്ടർ റോസമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചെയർമാൻ എൻ.കെ.അബ്ദുറഹ്മാൻ, കാരശ്ശേരി മേഖല വനിത സഹകരണ സംഘം പ്രസിഡന്റ് റീന പ്രകാശ്, മുക്കം വനിത സഹകരണ സംഘം പ്രസിഡൻറ് സുഭദ്ര ദേവി, കൊടിയത്തൂർ യൂണിറ്റി വനിത സഹകരണ സംഘം പ്രസിഡന്റ് ഷരീഫ, ഓമശ്ശേരി വനിത സഹകരണ സംഘം പ്രസിഡന്റ് ധനലക്ഷ്മി, കൂടരഞ്ഞി വനിത സഹകരണ സംഘം പ്രസിഡന്റ് കാതറിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. ആഷറോസ് സ്വാഗതവും ചിത്രലേഖനന്ദിയും പറഞ്ഞു.