arts
കേരളോത്സവം

പയ്യോളി: പയ്യോളി നഗരസഭ കേരളോത്സവം 25, 26, 27 തിയതികളിൽ പയ്യോളി നഗരസഭ ഹാൾ, സേക്രഡ് ഹാർട്ട്‌ യു.പി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നവർ 22ന് വൈകീട്ട് 5ന് പയ്യോളി മുനിസിപ്പാലിറ്റി ഓഫീസിൽ നേരിട്ടോ ഡിവിഷൻ കൗൺസിലർ വഴിയോ അപേക്ഷ നൽകണം. മേക്കപ്പ് സൗകര്യം സംഘാടകർ ഏർപ്പെടുത്തുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 98477 64999. സമാപന സമ്മേളനം 27ന് വൈകിട്ട് 5.30ന് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരൻ യു.കെ. കുമാരൻ മുഖ്യാതിഥിയാകും. തുടർന്ന് വിവിധ കലാകാരന്മാർ അണിനിരക്കുന്ന കലാ സായാഹ്നവും നടക്കും.