ബാലുശ്ശേരി: പുത്തൂർവട്ടം ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നാല്പത്തൊന്നു ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല കാല പൂജയ്ക്ക് തുടക്കമായി. ക്ഷേത്രം ശാന്തി ശ്രീകുമാർ തിരുമേനി ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഉത്സവ ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ സുകന്യ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ആഘോഷ കമ്മിറ്റി ചെയർമാൻ പ്രഭാകരൻ പ്രസംഗിച്ചു. ഈ വർഷത്തെ മണ്ഡലവിളക്ക് ഉത്സവം ഡിസം.1,2,3,തിയതികളിൽ വിവിധ പരിപാടികളോടെ നടത്തും. എല്ലാ ശനിയാഴ്ചകളിലും പ്രഭാഷണം, ഭജന, നാമ ജപം, ഭക്തി ഗാനമേള, തുടങ്ങിയ പരിപാടികൾ നടക്കും. ജോ.സെക്രട്ടറി ശശി നന്ദി പറഞ്ഞു