കോഴിക്കോട്: അർബുദ പ്രതിരോധ ബോധവത്കരണത്തിന്റെ ഭാഗമായി ബോക്‌സിംഗ് ഇതിഹാസം മേരി കോമുമായി കൈകോർത്ത് അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കാൻസർ ആശുപത്രി ശൃംഖലയായ അമേരിക്കൻ ഓങ്കോളജി ഇൻസ്റ്റിറ്റ്യൂട്ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി സഹകരിച്ചു പ്രവർത്തിച്ചു വരികയാണ്. ഇന്ത്യയിൽ പ്രതിവർഷം പത്തുലക്ഷം പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഇതിനെതിരേ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും സി.ടി.സി.ഐ ദക്ഷിണേഷ്യ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ജഗ്പ്രാഗ് സിംഗ് ഗുജ്രാൾ പറഞ്ഞു. കാൻസർ നിർണയത്തിൽ ബോധവത്കരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് സി.ടി.സി.ഐ ദക്ഷിണേഷ്യ ക്യാമ്പയിൽ ഹെഡ് ടിന ചൗധരി പറഞ്ഞു.