 
കുറ്റ്യാടി: വിഭാഗീയതയ്ക്കും ലഹരിക്കുമെതിരെ പുരോഗമന കലാ സാഹിത്യ സംഘം തിനൂർ മേഖലാ കമ്മിറ്റിയും മുള്ളമ്പത്ത് എ.കെ.കണാരൻ മാസ്റ്റർ സ്മാരക വായനശാലയും വീട്ടുമുറ്റ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.പി.സജിത്ത് ഉദ്ഘാടനം ചെയ്തു. എ.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ.കണാരനെ കുന്നുമ്മൽ ലൈബ്രറി കൗൺസിൽ കൺവീനർ കെ.ടി.സോമൻ പൊന്നാടയണിയിച്ചു. വിദ്യാർത്ഥികളായ എൻ.ടി. ഫായിന, സാന്വയ പ്രദീപ്, അനഘ സത്യൻ, അഥീന വിജയൻ, അനഘ ചന്ദ്രൻ എന്നിവരെ അനുമോദിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.വത്സൻ, ടി.ശശി, ടി.കെ.ജയദേവൻ, പി.വിനോദൻ, എം.കെ.സന്തോഷ്, ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.പി.ശ്രീധരൻ, സുരേഷ് ബാബു കാവിലുംപാറ എന്നിവർ പ്രസംഗിച്ചു.