കുറ്റ്യാടി: അവശ്യസാധനങ്ങൾക്ക് കുത്തനെ വില വർദ്ധിക്കുന്നതിനൊപ്പം കാർഷികമേഖലയിൽ അനുഭവപ്പെടുന്ന കനത്ത പ്രതിസന്ധികളും കേന്ദ്ര കേരള സർക്കാരുകൾ അവഗണിക്കുകയാണെന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. അശാസ്ത്രീയ നാളികേര സംഭരണം, ഉത്പ്പന്നങ്ങളുടെ വിലക്കുറവ്, മഹാരോഗങ്ങൾ എന്നിവ മലയോര കാർഷികമേഖലയിൽ ദുരിതം സൃഷ്ടിക്കുകയാണെന്ന് കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃയോഗം കുറ്റപെടുത്തി. പ്രസിഡന്റ് കോരണ്ടോട്ട് മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. കെ.പി.രാജൻ, കൂരാറ സുരേഷ്, അംബുജാക്ഷൻ കെ.,പി.പി.മൊയ്തു, ശ്രീധരൻ കക്കട്ടിൽ, കുനിയുള്ളതിൽ ബാലകൃഷ്ണൻ, കെ.പി.ബിജു, രാജൻ നരിപ്പറ്റ, എൻ.രാജശേഖരൻ, കെ.സി. കൃഷ്ണൻ, ഇ.ലോഹിതാക്ഷൻ, പാലോറ കുമാരൻ, ഒ.ടി ഷാജി, തൈക്കണ്ടി മൊയ്തു, സന്ധ്യ കരണ്ടോട്, നാലുകണ്ടി കുനി ശ്രീധരൻ, ബീന ആലക്കൽ, സജിഷകരണ്ടോട്, എന്നിവർ പ്രസംഗിച്ചു.