
കോഴിക്കോട്: ദീർഘകാലം പയ്യടിമിത്തലിൽ ആതുരസേവനരംഗത്തുണ്ടായിരുന്ന പാരമ്പര്യവൈദ്യനും വ്യാപാരി വ്യവസായി ഏകോപനസമിതി പയ്യടിമിത്തൽ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന വെളളിമാട്കുന്ന് സുദർശനം വീട്ടിൽ ഗംഗാധരൻ വൈദ്യർ (84) നിര്യാതനായി. ഭാര്യ: പ്രേമാവതി, മക്കൾ: സനൽകുമാർ എ.പി. (സെക്രട്ടറി, ചാത്തമംഗലം ഗ്രാമപഞ്ചായത്ത്), സുനിത എ.പി., സുനന്ദ എ.പി. (അദ്ധ്യാപിക, ചാലപ്പുറം), മരുമക്കൾ: അനിൽകുമാർ.ഐ., പ്രീതി.പി.കെ (പാനൂർ), സാഗർ (കൂർലോൺ മാട്രിസ്).